കുവൈത്ത് സിറ്റി: ഗ്ലാസുകള്‍കൊണ്ട് വ്യത്യസ്ത രൂപങ്ങള്‍ നിര്‍മിച്ചെടുക്കുന്നത് കുവ ൈത്തില് പുതിയൊരു കലാരൂപമായി വളര്‍ന്നുവരുന്നു. കുറച്ചു കാലങ്ങളായി രാജ്യത്ത് ഗ്ലാസ ് സംയോജനങ്ങള്കൊണ്ട് കുവൈത്തി കലാകാരന്മാര് നിര്‍മിച്ചെടുക്കുന്നത് മികച്ച കലാസൃഷ്ടികളാണ്. ഏഴു മാസം മുമ്പു ദാറുല്‍ അതാര് അല്‍ ഇസ്ലാമിയയിൽ (ഡി.എ.ഐ) കുവൈത്തി കലാകാരെൻറ നേതൃത്വത്തില്‍ ഇതുസംബന്ധിച്ചു ശിൽപശാല നടത്തിയിരുന്നു. ഇത് നിർണായകമായി. പരിപാടിയിൽ പെങ്കടുത്തവർ വഴി മറ്റുള്ളവരിലേക്കും എത്തി ഇതൊരു സംസ്കാരമായി പടരുകയാണെന്ന് കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഭംഗിയുള്ള അലങ്കാര വസ്തുക്കൾ മുതൽ പാത്രങ്ങളും മനോഹരമായ ചില്ലുചായക്കോപ്പകളും ഉണ്ടാക്കുന്നു. ഇതിന് പ്രാദേശിക വിപണിയിൽ ആവശ്യക്കാരും ഏറെയാണ്. നല്ല വില നൽകി ഇവ വാങ്ങാൻ കുവൈത്തികൾ താൽപര്യമെടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ശിൽപശാല നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശിൽപശാലയുടെ ഭാഗമായി കുവൈത്തി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി വിവിധ പരിപാടികളും കലാ പ്രവര്‍ത്തനങ്ങളും അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.