കുവൈ ത്ത് സിറ്റി: കുവൈത്ത് പൗരെൻറ ബൈക്കിടിച്ച് റഷ്യക്കാരൻ മരിച്ചു. തായ്ലൻഡിലെ പ ട്ടായയിൽ നടന്ന അപകടത്തിലാണ് 37കാരനായ റഷ്യൻ പൗരൻ മരിച്ചത്. അമിത വേഗതയിലായുന്നു ബൈക്കെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് തദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളെ ഇടിച്ച ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിലും ഇടിച്ചു. സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിലുള്ള രണ്ടു കുവൈത്തികളുടെ വിവരം വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. രണ്ടു മാസം മുമ്പും വിദേശത്ത് കുവൈത്തി വിദ്യാർഥിയുടെ വാഹനമിടിച്ച് മരിച്ച സംഭവമുണ്ടായിരുന്നു.
വിദേശത്ത് പഠിക്കുന്ന കുവൈത്തി വിദ്യാർഥികൾ വാഹനത്തിൽ അഭ്യാസപ്രകടനം നടത്തരുതെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിലുള്ള പരാതികൾ ഏറെയാണെന്ന് റിപ്പോർട്ടുണ്ട്. കുവൈത്തിലും സ്വദേശി യുവാക്കളുടെ നടുറോഡിലുള്ള അഭ്യാസ പ്രകടനം വഴിയാത്രക്കാർക്ക് ഭീഷണിയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.