കുവൈത്ത് സിറ്റി: ശൈഖ് ജാബിര്‍ ആശുപത്രിയില്‍ ആൻജിയോ പ്ലാസ്റ്റി ചികിത്സക്ക് തുടക്കം . ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദയുടെ നേതൃത്വത്തില്‍ ആദ്യ ആൻജിയോ പ്ലാസ്റ്റി ചികിത്സ പൂര്‍ത്തിയാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മുബാറക് കബിര്‍ ഗവര്‍ണറേറ്റ് ആരോഗ്യവകുപ്പു മേധാവി, ജാബിര്‍ ആശുപത്രി കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. സഊദ് ദര്‍അ, ആരോഗ്യമന്ത്രാലയത്തിലെ പ്രധാന ഉേദ്യാഗസ്ഥർ തുടങ്ങിയവർ പുതിയ ചികിത്സാ സംവിധാനം തുടങ്ങുന്നതിനോടനുബന്ധിച്ച് ആശുപത്രിയിൽ സംഗമിച്ചു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആതുരാലയമായി ജനൂബ് സുർറയിൽ ഉദ്ഘാടനം കഴിഞ്ഞ ജാബിർ അൽ അഹ്മദ് ആശുപത്രിയിൽ ഘട്ടംഘട്ടമായി വിവിധ ചികിത്സാ വിഭാഗങ്ങൾ സജ്ജീകരിച്ചുവരുകയാണ്. ഈ വര്‍ഷാവസാനം 55 ശതമാനം വരെ പൂർത്തിയാക്കും. ജനറൽ സർജറി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഞരമ്പ്, പ്രമേഹം തുടങ്ങിയ ചികിത്സാ വിഭാഗങ്ങൾ ഇതിനകം പ്രവർത്തിച്ചുതുടങ്ങി. മൂന്നാം ഘട്ടത്തിലാണ് കാഷ്വാലിറ്റിയുടെയും എമർജൻസി വിഭാഗത്തിെൻറയും പ്രവർത്തനം ആരംഭിക്കുക. 7,20,000 ചതുരശ്ര മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ആതുരാലയമായാണ് എണ്ണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.