കുവൈത്ത് സിറ്റി: സുഡാനിലെ ഡാർഫർ മേഖലയിൽ നൂറുകണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും കാരണമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കുവൈത്ത് സുഡാനെ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു. മണ്ണിടിച്ചിലിൽ സുഡാനിലെ ജനങ്ങൾക്കും ഇരകളുടെ കുടുംബങ്ങൾക്കും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സുഡാനിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ആയിരത്തിലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. 370 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ സുഡാനിലെ മാറാ പർവതനിരകളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. യഥാർഥ മരണസംഖ്യ അറിവായിട്ടില്ലെന്നും ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്നും സുഡാനിലെ യു.എൻ ഡെപ്യൂട്ടി കോ ഓഡിനേറ്റർ (ഹുമാനിറ്റേറിയൻ) ആന്റണി ഗെരാർഡ് ബി.ബി.സിയെ അറിയിച്ചു.
ഞായറാഴ്ച മുതൽ തുടങ്ങിയ കനത്ത മഴക്ക് പിന്നാലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ടർസിൻ ഗ്രാമം പൂർണമായി തകർന്നടിഞ്ഞു. റോഡ് തകർന്നതിനാൽ അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനും അവശ്യസാധനങ്ങൾ എത്തിക്കാനും ബുദ്ധിമുട്ടുണ്ട്. താഴ്വരയിലൂടെ അപകട സ്ഥലത്തെത്താൻ ദിവസങ്ങൾ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.