കുവൈത്ത് സിറ്റി: സാരഥി കുവൈത്തിെൻറ കുട്ടികളുടെ കൂട്ടായ്മയായ ഗുരുകുലത്തിെൻറ മുന്നാം വാര്‍ഷികം സാരഥി ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. ചടങ്ങ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സീനിയര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബിനുമോന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സാരഥി പ്രസിഡൻറ് സജീവ് നാരായണൻ, ജനറല്‍ സെക്രട്ടറി വിനീഷ് വിശ്വംഭരൻ, ട്രഷറര്‍ ജയന് സദാശിവൻ, ഗുരുകുലം പ്രസിഡൻറ് മാസ്റ്റര്‍ അഭിജിത് സുജിത്, സാരഥി ട്രസ്റ്റ് വൈസ് ചെയര്മാന് ബിജു ഗംഗാധരൻ, വനിതാവേദി അധ്യക്ഷ രോഷ്നി ബിജു, പ്രോഗ്രാം കണ്‍വീനര്‍ ബിന്ദു സജീവ് എന്നിവര്‍ സംബന്ധിച്ചു.
ജന്മവൈകല്യത്തെ അതിജീവിച്ച് മുന്നേറുന്ന ഗായികയും ചിത്രകാരിയുമായ അതുല്യപ്രതിഭ കുമാരി കണ്മണി മുഖ്യാതിഥിയായി പങ്കെടുത്തു. കൺമണിയുടെ ഗാനങ്ങളും കാല്കൊണ്ട് വരച്ച ചിത്രവും കാണികളില്‍ അദ്ഭുതം ഉളവാക്കി. ഗുരുകുലം കൈയെഴുത്ത് മാഗസിന് പ്രകാശനം, ഗുരുദേവ ചരിത്രപ്രദര്‍ശനം, ധര്‍മ്മോത്സവ്, ഗുരുകുലം നേതാക്കന്മാര് അണിനിരന്ന പൊതുസമ്മേളനം, കുട്ടികള്‍ അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ ഗുരുകുലം ഭാരവാഹികളായി അഖില്‍ സലിംകുമാർ (പ്രസി), അനന്ദിത പ്രീതിമോന്‍ (വൈസ് പ്രസി), അക്ഷര ജിജി (സെക്ര), അരുണിമ അനില്‍കുമാർ (ജോ. സെക്ര), അദ്വൈത് അഭിലാഷ് (ട്രഷ), കാര്‍ത്തിക് സജികുമാര്‍ (ജോ. ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.