അബ്ബാസിയ: ഐ.എൻ.എല്ലിെൻറ പോഷക ഘടകമായ ഐ.എം.സി.സി കുവൈത്ത് കമ്മിറ്റിയുടെ 24ാം വാർഷികം ജൂലൈ ഏഴിന് നടക്കും. അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ എ.പി. അബ്ദുൽ വഹാബിന് സ്വീകരണം നൽകും. ആറുമണി മുതൽ ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നർ നവാസ് കാസർകോട്, കൈരളി പട്ടുറുമാൽ ഫൈനലിസ്റ്റ് നസീബ, ഹനീഫ് ബംബ്രാണി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മിമിക്രി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ അജിത്കുമാറിനെ ആദരിക്കും. ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ ലേഖന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും പരിപാടിയിൽ നടക്കും. വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പ്രവർത്തക സംഗമം ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കും. കുട്ടികൾക്കുള്ള കളറിങ് മത്സരവും സ്ത്രീക്കായി മൈലാഞ്ചി മത്സരവും ഉണ്ടാവും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 50247644 , 66882499 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.