കുവൈത്ത് സിറ്റി: കേരള ഗതാഗത മന്ത്രിയും കുവൈത്ത് വ്യവസായിയുമായ തോമസ് ചാണ്ടിക്ക് പൗരസമിതിയുടെ ബാനറിൽ കുവൈത്തിലെ മലയാളി സമൂഹം സ്വീകരണം നൽകുന്നു. ബുധനാഴ്ച വൈകീട്ട് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് പരിപാടി. ഇഫ്താറോടുകൂടി ആരംഭിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ഘോഷയാത്രയായി ആനയിക്കും. തുടർന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ ഹാരാർപ്പണം നടത്തും.
മുതിർന്ന പ്രവാസികളായ അഡ്വ. ജോൺ തോമസ്, സഗീർ തൃക്കരിപ്പൂർ, മലയിൽ മൂസക്കോയ, നോർക്ക പ്രതിനിധി അജിത്കുമാർ എന്നിവർ സംസാരിക്കും. അൻവർ സഇൗദ് ഇഫ്താർ സന്ദേശം നൽകും. സാം പൈനുംമൂട് അനുമോദന പ്രമേയം അവതരിപ്പിക്കും. 60ഒാളം സംഘടനകൾ പരിപാടിയിൽ പെങ്കടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജു സക്കറിയ, ബാബുജി ബത്തേരി, ജോയ് മുണ്ടക്കാട്, രാജീവ് നടുവിലേമുറി, സാബു പീറ്റർ, ഷിബു പള്ളിക്കൽ, ശ്രീംലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.