അബ്ബാസിയ: കേരള അസോസിയേഷൻ കുവൈത്തിെൻറ അഞ്ചാമത് നോട്ടം ഹ്രസ്വചിത്രമേള നവംബർ അവസാന വാരം അബ്ബാസിയയിൽ അരങ്ങേറും. അഞ്ചുമുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക. സ്കൂൾ വിദ്യാർഥികൾക്കായുള്ള ഷോർട്ട് ഫിലിം മത്സരവും നോട്ടം അഞ്ചാമത് പതിപ്പിൽ ഉൾപ്പെടുത്തിയതായി കേരള അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2014നു മുമ്പ് നിർമിക്കപ്പെട്ടതോ മുൻവർഷങ്ങളിൽ നോട്ടം ഫെസ്റ്റിവലിലേക്ക് അപേക്ഷിച്ചതോ, സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തതോ ആയ ചിത്രങ്ങൾ മേളയിലേക്കു പരിഗണിക്കില്ലെന്ന് സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 30 ആണ് എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി. മേളയിൽ പ്രദർശിപ്പിക്കുന്നത്തിൽനിന്ന് തെരഞ്ഞടുക്കപ്പെടുന്ന സിനിമകൾക്ക് കണിയാപുരം രാമചന്ദ്രൻ സ്മാരക പുരസ്കാരം നൽകും. കഴിഞ്ഞ വർഷം നോട്ടം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആറു സിനിമകൾ തിരുവനന്തപുരത്ത് നടന്നുവരുന്ന അന്താരാഷ്ട്ര ഡോക്യുമെൻററി മേളയിലും നാട്ടിലെ വിവിധ ഫിലിം ഫെസ്റ്റിവലുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടതായും ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 97287058/60753530/55831679. ഇ-മെയിൽ: nottamkwt@gmail.com. വാർത്താസമ്മേളനത്തിൽ നോട്ടം ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലുപ്പറമ്പിൽ, അസോസിയേഷൻ സെക്രട്ടറി പ്രവീൺ നന്തിലത്ത്, പ്രസിഡൻറ് മണിക്കുട്ടൻ എടക്കാട്ട്, ട്രഷറർ ശ്രീനിവാസൻ മുനമ്പം, ജനറൽ കോഒാഡിനേറ്റർ ശ്രീംലാൽ മുരളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.