ബാബു കോശി വാഴയിൽ, റവ. ബിനു ഏബ്രഹാം, എബിൻ റ്റി. മാത്യു
കേരളത്തിൽ നിന്നുള്ള കുവൈറ്റിലെ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കെ.ഇ.സി.എഫ് (കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ്) 2024-25 വർഷത്തെ വാർഷിക പൊതുയോഗം മെയ് 25ന് മംഗഫ് ബെഥേൽ ചാപ്പലിൽ നടന്നു. 2024-25 വർഷത്തെ റിപ്പോർട്ടും കണക്കും 2025 -26 വർഷത്തെ ബജറ്റും യോഗത്തിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: റവ. ബിനു ഏബ്രഹാം (സെന്റ് ജോൺസ് മാർത്തോമ ഇടവക), വൈസ് പ്രസിഡന്റുമാർ: റവ. സി. ഡി സാമുവേൽ (സെന്റ് മേരീസ് യാക്കോബായ ഇടവക), എബ്രഹാം പി. തോമസ്, സെക്രട്ടറി: ബാബു കോശി വാഴയിൽ, ട്രഷറർ: എബിൻ റ്റി. മാത്യു.
വിവിധ ഇടവകകളിൽ നിന്നുള്ള 17 പേർ അടങ്ങിയ വർക്കിങ് കമ്മറ്റിയെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.