കുവൈത്ത് സിറ്റി: ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും എതിരെ പ്രതികരിക്കാൻ മനുഷ്യാവകാശങ്ങൾക്കായുള്ള അറബ് പെർമനന്റ് കമ്മിറ്റിയുടെ അസാധാരണ യോഗം വിളിക്കാൻ കുവൈത്ത് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. അടിയന്തര വെടിനിർത്തലിനും ഗസ്സയിലേക്ക് മാനുഷികസഹായം ഉറപ്പാക്കാനുള്ള തടസ്സം നീക്കാനും ഇടപെടാൻ കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.