കുവൈത്ത് സിറ്റി: കുവൈത്തിൽ സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നത് പ്രതീക്ഷക്ക് വകനൽകുന്നു. 800 താഴെയാണ് കഴിഞ്ഞദിവസങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
രണ്ടാഴ്ച മുമ്പ് ഇത് 1500ന് മുകളിലായിരുന്നു. ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയത് ഫലപ്രദമായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ഥിതി മെച്ചപ്പെട്ടത് കർഫ്യൂ പിൻവലിക്കാൻ അധികൃതരെ പ്രേരിപ്പിച്ചു.
2,90,801 പേർക്കാണ് രാജ്യത്ത് ശനിയാഴ്ച വരെ വൈറസ് ബാധിച്ചത്. ഇതിൽ 2,76,792 പേർ രോഗമുക്തി നേടി. ആയിരത്തിന് മുകളിൽ പ്രതിദിന രോഗമുക്തിയുമുണ്ട്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. 12,322 പേരാണ് ചികിത്സയിലുള്ളത്.
തീവ്രപരിചരണ വിഭാഗത്തിലും ഗണ്യമായ കുറവുണ്ട്. മൂന്നാഴ്ച മുമ്പ് 250ന് മുകളിൽ ഉണ്ടായിരുന്നത് 194 ആയി കുറഞ്ഞു. ഇതുവരെ കുവൈത്തിൽ 24,53,107 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം ആറുപേർകൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1687 ആയി.പ്രതിദിന മരണവും നേരത്തേ 10ന് മുകളിലേക്ക് എത്തിയിരുന്നു. വാക്സിനേഷൻ സുഗമമായി പുരോഗമിക്കുന്നതും ഇപ്പോഴത്തെ മെച്ചപ്പെടലിന് കാരണമായതായി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.