കുവൈത്ത് സിറ്റി: രാജ്യത്തെ ജനവാസ കേന്ദ്രങ്ങളിലേക്കു അവശ്യസാധനങ്ങള്‍ എത്തിക്കാനായി 950 കാറുകള്‍ കൂടി ലഭ്യമാക് കുന്നു. രാജ്യത്തെ പ്രശസ്ത കാര്‍
വാടക കമ്പനിയാണ് കാറുകൾ വാഗ്ദാനം ചെയ്തതെന്ന് സഹകരണ യൂനിയൻ വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ ഹളിബാന്‍ വ്യക്തമാക്കി. അവശ്യ സാധനങ്ങള്‍ സൗജന്യമായി ഇവര്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിരോധനാജ്ഞയുള്ള സമയത്തും ഓര്‍ഡര്‍ അനുസരിച്ചു സാധനങ്ങള്‍ എത്തിക്കാന്‍
കമ്പനി തയാറാണെന്നും കാറുകളെ പോലെ ബസ് സർവീസുകളുമുണ്ടെന്നും കമ്പനിയുടെ വാഗ്ദാന കത്തിലുണ്ട്. രാജ്യത്തെ സഹകരണ സംഘങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമുള്ള തിരക്കു കുറക്കാനാണ് സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കുക എന്ന ആശയം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം 400 കാറുകൾ സഹകരണ സംഘങ്ങൾക്ക് ഇതിനായി ലഭ്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.