കുവൈത്ത് സിറ്റി: ഫലസ്തീനിലെ ഗസ്സയിലെ 770ഓളം യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ വായ്പ തിരിച്ചടച്ച് കുവൈത്തിലെ ബൈത്ത് അൽ സകാത് (അൽമ്സ് ഹൗസ്).
കുവൈത്ത് സൊസൈറ്റി ഫോർ റിലീഫും ഗസ്സയിലെ യൂനിവേഴ്സിറ്റികളുടെ പ്രതിനിധികളുമാണ് ഇതിന് മേൽനോട്ടം വഹിച്ചത്. വിദ്യാർഥികൾക്കുള്ള വായ്പ തിരിച്ചടക്കുന്നതിന് ഈ ആഴ്ചയാണ് പ്രത്യേക സംരംഭം ആരംഭിച്ചതെന്ന് അൽ ദറാജ് സകാത് കമ്മിറ്റി മേധാവി അബ്ദുൽ ഖാദർ അബു അന്നൂർ പറഞ്ഞു. കഴിഞ്ഞ മാസം ഗസ്സയിലെ 305 ബിരുദധാരികളുടെ ചെലവ് ഉൾക്കൊള്ളുന്ന മറ്റൊരു പദ്ധതിയും പൂർത്തീകരിച്ചിരുന്നു.
കുവൈത്തിലെ ഔഖാഫ് (എൻഡോവ്മെന്റ്) പബ്ലിക് ഫൗണ്ടേഷൻ, സൊസൈറ്റി ഫോർ റിലീഫ് എന്നിവയുടെ മേൽനോട്ടവും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീനികൾക്കുള്ള തുടർച്ചയായ പിന്തുണക്ക് സർവകലാശാല പ്രതിനിധികൾ കുവൈത്ത് ഭരണകൂടത്തിന് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.