കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ ഉപയോഗിച്ചത് 2.8000 ടൺ നാടൻ മത്സ്യം. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഏകദേശം 6.7 ദശലക്ഷം ദീനാര്‍ മൂല്യം വരുന്ന മത്സ്യമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികളും വിദേശികളും ഉപയോഗിച്ചതെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പ്രധാനമായും കഴിച്ചത് ചെമ്മീനാണ്. കുവൈത്തികളുടെ ഇഷ്ട മീനായ സുബൈദി മത്സ്യം 79,000 കിലോയാണ് കഴിഞ്ഞ വര്‍ഷം വില്‍പ്പന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.