കുവൈത്ത് സിറ്റി: യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയെ കുവൈത്ത് സ്വാഗതം ചെയ്തു.
സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും റഷ്യൻ-യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള ഗുണകരവും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് കൂടിക്കാഴ്ചയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സംഘർഷങ്ങൾ പരിഹരിക്കുന്നതിനും നീതിയുക്തമായ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ക്രിയാത്മകമായ സംഭാഷണങ്ങൾ തിരഞ്ഞെടുക്കാനുള്ള നടപടികൾക്ക് കുവൈത്തിന്റെ ഉറച്ച പിന്തുണയും മന്ത്രാലയം വ്യക്തമാക്കി.
അഞ്ച് വർഷത്തിനു ശേഷം വെള്ളിയാഴ്ചയാണ് പുടിനും-ട്രംപും അലാസ്കയിൽ കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.