കുവൈത്ത് സിറ്റി: സിറിയയിലെ ഗ്രാമപ്രദേശങ്ങളിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തെയും ആക്രമണങ്ങളെയും കുവൈത്ത് ശക്തമായി അപലപിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്നതും സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ തുരങ്കം വെക്കുന്നതുമായ ഇസ്രായേൽ നയത്തിന്റെ തുടർച്ചയാണ് ഈ കുറ്റകൃത്യങ്ങൾ എന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇസ്രായേൽ നടപടി സിറിയയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ രക്ഷ കൗൺസിൽ പ്രമേയങ്ങളുടെയും തത്വങ്ങൾക്ക് വിരുദ്ധമാണ് ഇസ്രായേൽ പ്രവർത്തനമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദക്ഷിണ സിറിയയിലെ ബെയ്ത് ജിൻ ഗ്രാമത്തിൽ അതിക്രമിച്ചുകയറിയ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ കടന്നുകയറ്റത്തിനെതിരെ സ്ഥലവാസികൾ പ്രതിഷേധമുയർത്തിയതിന് പിന്നാലെയായിരുന്നു വെടിവെപ്പ്. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.