കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും ലംഘിച്ചുള്ള അക്രമമാണ് ഇസ്രായേൽ നടത്തുന്നത്. നിരപരാധികളെ കൊന്നൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മേഖലയിലെ സുസ്ഥിരതയും സമാധാനവും തകർക്കാൻ മാത്രമേ ഇത്തരം ഇടപെടലുകൾ ഉപകരിക്കൂവെന്നും പറഞ്ഞ മന്ത്രാലയം ഫലസ്തീനികളെ ന്യായമായ അവകാശങ്ങൾക്കൊപ്പമാണ് എക്കാലവും കുവൈത്ത് നിലയുറപ്പിക്കുകയെന്നും വ്യക്തമാക്കി. അക്രമങ്ങളിൽനിന്ന് ഇസ്രായേലിനെ തടയാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.