സർക്കാർ സേവനങ്ങൾ: ഇലക്ട്രോണിക് സിഗ്നേച്ചർ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ

കുവൈത്ത് സിറ്റി : കുവൈത്ത് നീതിന്യായ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനും സ്വദേശികളോടും വിദേശികളോടും അംഗീകൃത ഇലക്ട്രോണിക് സിഗ്നേച്ചർ സജീവമാക്കി കൂടുതൽ സർക്കാർ, ബാങ്കിങ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ചു. ഇതുവഴി ഓഫിസുകളിൽ നേരിട്ട് പോകാതെ തന്നെ ഇടപാടുകൾ നടത്താൻ കഴിയും.

ഇലക്ട്രോണിക് നോട്ടറൈസേഷൻ, പവർ ഓഫ് അറ്റോർണി നൽകൽ, റദ്ദാക്കൽ, കമ്പനി, സ്ഥാപന രജിസ്ട്രേഷൻ, വാണിജ്യ ലൈസൻസിങ് നടപടിക്രമങ്ങൾ, തിരഞ്ഞെടുത്ത ബാങ്കിങ് കരാറുകൾ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ ഇടപാടുകൾക്ക് ഇലക്ട്രോണിക് സിഗ്നേച്ചർ മതിയാകും. ഭാവിയിൽ കൂടുതൽ സർക്കാർ, സാമ്പത്തിക ഡിജിറ്റൽ സേവനങ്ങൾ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തും.

Tags:    
News Summary - സർക്കാർ സേവനങ്ങൾ: ഇലക്ട്രോണിക് സിഗ്നേച്ചർ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.