വ്യാജ റവന്യൂ സ്റ്റാമ്പ്: രണ്ട് വിദേശികൾ പിടിയിൽ

കുവൈത്ത് സിറ്റി: ഹവല്ലിയിലെ അപ്പാർട്ട്മെന്റിൽ വ്യാജ സർക്കാർ സ്റ്റാമ്പ് നിർമാണ കേന്ദ്രം നടത്തിയ രണ്ട് വിദേശികളെ കുവൈത്ത് കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തു.

പത്ത്, അഞ്ച്, രണ്ട് ദിനാറുകളുടെ വ്യാജ റവന്യൂ സ്റ്റാമ്പാണ് ഇവർ നിർമിച്ച് വിതരണം ചെയ്തത്. വിതരണത്തിന് തയാറാക്കിയ നിരവധി വ്യാജ സ്റ്റാമ്പുകളും പ്രത്യേക പ്രിന്റിങ് ഉപകരണങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു. സർക്കാർ ആശുപത്രികളിലെ ക്ലീനിങ് തൊഴിലാളികൾ വഴി രോഗികൾക്ക് വ്യാജ സ്റ്റാമ്പുകൾ വിറ്റിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. പകുതി നിരക്കിലാണ് സ്റ്റാമ്പുകൾ വിൽപ്പന നടത്തിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അറസ്റ്റിലായ ശുചീകരണ തൊഴിലാളി നൽകിയ വിവരങ്ങളാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്.

Tags:    
News Summary - വ്യാജ റവന്യൂ സ്റ്റാമ്പ്: രണ്ട് വിദേശികൾ പിടിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.