Posted On
date_range Updated On
date_range സൈനികാഭ്യാസം: പൊതുജനം ജാഗ്രത പാലിക്കണം
കുവൈത്ത് സിറ്റി: അൽ അബ്റഖ് മേഖലയിൽ ബുധനാഴ്ചയും സൈനിക പരിശീലനവും അഭ്യാസ പ്രകടനവും നടക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ അഞ്ച് മുതൽ 11 വരെയാണ് നിശ്ചയിച്ച സ്ഥലത്ത് സൈനികാഭ്യാസം. വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള പരിശീലനമായതിനാൽ സ്വദേശികളും വിദേശികളും വിശേഷിച്ച് മരുഭൂമി സന്ദർശിക്കുന്നവർ ജാഗ്രത പാലിക്കണം.
ക്യാമ്പിനായി നിശ്ചയിച്ച ഭാഗത്തിന് സമീപത്തേക്ക് പോകരുത്. സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.