ജഹ്റയിൽ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ മൊബൈൽ ബഖാല
പിടിച്ചെടുത്ത് കൊണ്ടുപോകുന്നു
Posted On
date_range Updated On
date_range ജഹ്റയിൽ ഏഴ് മൊബൈൽ ബഖാലകൾ പിടികൂടി
കുവൈത്ത് സിറ്റി: അനധികൃത തെരുവ് കച്ചവടം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ജഹ്റയിൽ ഏഴ് മൊബൈൽ ബഖാലകൾ പിടിച്ചെടുത്തു. ജഹ്റ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃത മൊബൈൽ കാർട്ടുകൾ പിടിച്ചെടുത്തത്.
പ്രദേശത്ത് അനധികൃത തെരുവ് കച്ചവടക്കാരുടെ സാന്നിധ്യം വർധിച്ചുവരുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് വ്യാപക പരിശോധന ആരംഭിച്ചതെന്ന് വകുപ്പ് ഡയറക്ടർ നവാഫ് അൽ മുതൈരി പറഞ്ഞു.
പൊതുനിരത്തുകളിലെ അനധികൃത കച്ചവടം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പൊതുജനാരോഗ്യവും വഴിയോര ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.