കുവൈത്ത് സിറ്റി: ജോർഡൻ ദേശീയ സുരക്ഷയെ തകർക്കാൻ ലക്ഷ്യമിട്ട് നടന്ന തീവ്രവാദ ഗൂഢാലോചനയെ കുവൈത്ത് അപലപിച്ചു.
എല്ലാത്തരം ആക്രമണങ്ങളെയും ഭീകരതയെയും കുവൈത്ത് ശക്തമായി നിരസിക്കുന്നതായി വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം കുഴപ്പങ്ങൾ പരത്തുന്നതും സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്നതുമായ എല്ലാ കാര്യങ്ങൾക്കും എതിരാണെന്നും അറിയിച്ചു.
ഭീകരാക്രമണ പദ്ധതികൾ പരാജയപ്പെടുത്തിയ ജോർഡനിലെ സുരക്ഷാ സേനയുടെ ജാഗ്രതയെ കുവൈത്ത് പ്രശംസിച്ചു.
രാജ്യത്ത് സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ജോർഡൻ സ്വീകരിക്കുന്ന എല്ലാ നടപടികളിലും കുവൈത്ത് പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.