കുവൈത്ത് സിറ്റി: സുഡാനിലെ എൽ ഫാഷർ നഗരത്തിൽ പള്ളിക്ക് നേരെ നടന്ന ആക്രമണത്തെ കുവൈത്ത് അപലപിച്ചു. സിവിലിയൻ പ്രദേശങ്ങളിലും ആരാധനാലയങ്ങളിലും നടക്കുന്ന ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നതായും എല്ലാത്തരം അക്രമങ്ങളെയും കുവൈത്ത് നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അടിയന്തര വെടിനിർത്തലും 2023ൽ പുറപ്പെടുവിച്ച ജിദ്ദ പ്രഖ്യാപനം നടപ്പിലാക്കലും, സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പിലാക്കാനും ആവശ്യപ്പെട്ടു. ഇരകളുടെ കുടുംബങ്ങൾക്ക് ആത്മാർഥമായ അനുശോചനം അറിയിച്ച വിദേശകാര്യമന്ത്രാലയം പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.