അബ്ദുല്ല അൽ മുതൈരി
കുവൈത്ത് സിറ്റി: കുവൈത്ത് പൗരൻ അബ്ദുല്ല അൽ മുതൈരി നേപ്പാൾ ഫുട്ബാൾ ടീം പരിശീലകനായി ചുമതലയേറ്റു. ഒരുവർഷത്തേക്കാണ് നിയമനം. പ്രകടനം തൃപ്തികരമാണെങ്കിൽ പിന്നീട് നീട്ടിനൽകും. അബ്ദുല്ല അൽ മുതൈരി നേരേത്ത കുവൈത്തിലും സൗദിയിലും ക്ലബുകളിലെ പരിശീലിപ്പിച്ച പരിചയമുണ്ട്.
കിർഗിസ്താൻ അണ്ടർ 16 ടീമിനെ പരിശീലിപ്പിച്ചതാണ് അദ്ദേഹത്തിെൻറ അന്താരാഷ്ട്ര പരിചയം. മികച്ച കളിക്കാരാണ് നേപ്പാളിനുള്ളതെന്നും നല്ല പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് യോഗ്യതമത്സരത്തിൽ കുവൈത്തും നേപ്പാളും ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ് ബിയിൽ ബാക്കിയുള്ള കളികൾ മേയ് 31നും ജൂൺ 15നും ഇടയിൽ കുവൈത്തിൽ നടത്തും.
കോവിഡ് പശ്ചാത്തലത്തിൽ യാത്രകൾ കുറക്കാൻ ഹോം ആൻഡ് എവേ രീതിക്ക് പകരം ഒരുമിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ് ബിയിലെ മറ്റു ടീമുകളായ ആസ്ട്രേലിയ, ജോർഡൻ, ചൈനീസ് തായ്പേയ്, നേപ്പാൾ എന്നീ ടീമുകൾ കുവൈത്തിലെത്തും. ഗ്രൂപ് ബിയിൽ അഞ്ചു കളിയിൽ പത്ത് പോയൻറുമായി കുവൈത്ത് രണ്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.