കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് ജീവനക്കാർ ഓണാഘോഷത്തിൽ
കുവൈത്ത് സിറ്റി: ഓണത്തിന്റെ ഐശ്വര്യവും സന്തോഷവും നിറച്ച് കുവൈത്തിലെ സെൻട്രൽ ബ്ലഡ് ബാങ്ക് ജീവനക്കാർ. ‘പൊൻപുലരി’ എന്ന പേരിൽ മംഗഫ് ഡിലൈറ്റ് ഹാളിൽ നടന്ന ആഘോഷത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. സേവനത്തിന്റെ പ്രാധാന്യം ഒട്ടും ചോർന്നുപോകാതെ, അൽപനേരത്തേക്ക് ജോലിത്തിരക്കുകൾ മാറ്റിവെച്ച് ഓണത്തിന്റെ സൗഹൃദവും ഒത്തൊരുമയും അംഗങ്ങൾ ആഘോഷത്തിൽ പങ്കുവെച്ചു. പ്രോഗ്രാം കൺവീനർ ജെന്നി മോൻ നേത്രൃത്വം നൽകി. വിനീത് അധ്യക്ഷതവഹിച്ചു.
സിസിൽ സാബു ഉദ്ഘാടനം ചെയ്തു. മരിയ, സജന, രജ്ഞിത് എന്നിവർ ആശംസകൾ നേർന്നു. ജോർജി സ്വാഗതവും ഫിലിപ്പ് നന്ദിയും പറഞ്ഞു. സെൻട്രൽ ബ്ലഡ് ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, മാവേലി എഴുന്നള്ളത്ത്, വടംവലി എന്നിവ പരിപാടികൾക്ക് കൊഴുപ്പേകി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. കല, കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.