‘പെൺ നടൻ’ ഏകാങ്ക നാടകത്തിൽ നിന്ന്
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് നാലാം വാർഷികം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് പ്രജോദ് ഉണ്ണി അധ്യക്ഷതവഹിച്ചു. എം.എൻ കാരശ്ശേരി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
ജീവകാരുണ്യ മേഖലയിൽ പ്രവൃത്തിക്കുന്ന മിനി കുരിയൻ, കലാ സാംസ്കാരിക മേഖലയിലെ സംഭാവനകൾക്ക് അഖില അൻവി എന്നിവരെ യോഗത്തിൽ ആദരിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, ബാബു ഫ്രാൻസിസ് എന്നിവർ ആശംസകൾ നേർന്നു.
സന്തോഷ് കീഴാറ്റൂരിന് ഗാന്ധി സ്മൃതി കുവൈത്ത് അംഗങ്ങൾ ഉപഹാരം കൈമാറുന്നു
ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും ട്രഷറർ സജിൽ നന്ദിയും പറഞ്ഞു.ആഘോഷത്തിൽ മുഖ്യാതിഥിയായി സിനിമ, നാടക നടൻ സന്തോഷ് കീഴാറ്റൂർ പങ്കെടുത്തു. അദ്ദേഹത്തിന്റെ പ്രശസ്തമായ ഏകാങ്ക നാടകം ‘പെൺ നടന്റെ’ അവതരണവും നടന്നു. ഗാന്ധി സ്മൃതി അംഗങ്ങളായ കുട്ടികളും മുതിർന്നവരും കലാ പരിപാടികളും നാലാം വാർഷികത്തിന്റെ മാറ്റുകൂട്ടി. റെജി സെബാസ്റ്റ്യൻ, ലാക് ജോസ്, റൊമാൻസ്പേറ്റൺ, പോളി അഗസ്റ്റിൻ, ജെയിംസ് മോഹൻ, ബിജു അലക്സാണ്ടർ, ഷിജോ പൈലി, വിനയൻ അഴീക്കോട്, സജി ചാക്കോ റാഷിദ് ഇബ്രാഹിം, ഉദയൻ, മഹേഷ്, രാജീവ് തോമസ്, ഫൈസൽ മാഹി, ബിനോയ്, ഇസ്മയിൽ,ഷീബ പേറ്റൺ, കൃഷ്ണകുമാരി, ജാസ്മിൻ, ചിത്രലേഖ, ഷമ്മി അജിത്ത്, റൂബി വർഗീസ്, ആരാധന, ബിന്ദു, വനജ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.