കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ
അബ്ദുൽറഹ്മാൻ അൽ മുതൈരി ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ
അൽ നൊഐമികൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത്-ബഹ്റൈൻ സഹകരണം എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മാധ്യമ, സാംസ്കാരിക മേഖലകളിൽ തുടരുകയാണെന്ന് കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി. ശനിയാഴ്ച നടക്കുന്ന അറബ് മീഡിയ ഫോറത്തിലും ഞായറാഴ്ച നടക്കുന്ന ജി.സി.സി ഇൻഫർമേഷൻ മന്ത്രിമാരുടെ 28-ാമത് യോഗത്തിലും പങ്കെടുക്കാൻ കുവൈത്തിലെത്തിയ ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നൊഐമിയെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വികസനത്തെ പിന്തുണക്കുന്നതിൽ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു- അദ്ദേഹം പറഞ്ഞു. ബഹ്റൈന്റെ സമ്പന്നമായ മാധ്യമ മേഖലയേയും സാംസ്കാരിക രംഗത്തെയും അൽ മുതൈരി പ്രശംസിച്ചു. ബഹ്റൈനുമായുള്ള മാധ്യമ, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.