കുവൈത്ത് കല ട്രസ്റ്റ് ഭാരവാഹികൾ

കുവൈത്ത് സിറ്റി: കല കുവൈത്തിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈത്ത് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായി. ഭാരവാഹികൾ: എ.കെ. ബാലൻ (ചെയർ.), സുദർശൻ കളത്തിൽ (സെക്ര.), ബിജു കണ്ടക്കൈ (ട്രഷ.).1999ൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച കല ട്രസ്റ്റ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നാട്ടിൽ തിരിച്ചെത്തുന്ന കല കുവൈത്ത് പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. മലയാളം മീഡിയം പത്താം തരം പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ നിർധന കുട്ടികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകാൻ എല്ലാ വർഷവും വിദ്യാഭ്യാസ എൻഡോവ്മെന്‍റ് നൽകുന്നു. കലാ സാംസ്കാരിക സാമൂഹിക പ്രതിഭകൾക്ക് സാംബശിവന്‍റെ പേരിലുള്ള പുരസ്കാരം കല കുവൈത്ത് നൽകുന്നത് കല ട്രസ്റ്റ് വഴിയാണ്.

Tags:    
News Summary - Kuwait Arts Trust trustees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.