സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കുന്ന കുവൈത്ത് സൈന്യം
കുവൈത്ത് സിറ്റി: കുവൈത്ത് ആർമിയുടെ കുവൈത്ത് 25ാാമത് കമാൻഡോ ബ്രിഗേഡിന്റെ ഒരു സ്ക്വാഡ് ജോർഡനിൽ സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കും. ജൂലൈ 28 വരെ നടക്കുന്ന സൈനികാഭ്യാസത്തിനായി കുവൈത്ത് സംഘം ശനിയാഴ്ച പുറപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംയുക്ത അഭ്യാസത്തിലൂടെ പ്രവർത്തനങ്ങളിൽ കൂടുതൽ ഏകോപനവും യോജിപ്പും കൈവരുമെന്നാണ് പ്രതീക്ഷ. ഭരണപരവും പ്രവർത്തനപരവുമായ ആശയങ്ങളുടെ ഏകീകരണവും ഇതുവഴി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.