കുവൈത്ത് ആർമിയും ഫയർ ഫോഴ്സും നടത്തിയ സംയുക്ത പരിശീലനത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ആർമിയും ഫയർ ഫോഴ്സും സംയുക്ത ഫീൽഡ് അഭ്യാസം നടത്തി.ഇരു എജൻസികൾക്കുമിടയിൽ ഫീൽഡ് പ്രവർത്തനവും ഏകോപനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശീലനം. അബ്ദുല്ല അൽ മുബാറക് വ്യോമതാവളത്തിലായിരുന്നു സംയുക്ത അഭ്യാസം. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ, സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവ പരിശീലനത്തിൽ പരീക്ഷിച്ചിച്ചു.
സൈന്യവും ഫയർ ഫോഴ്സും ഒപ്പുവച്ച സഹകരണ പ്രോട്ടോക്കോളിന്റെ ഭാഗമാണ് അഭ്യാസം സംഘടിപ്പിച്ചത്. സൈനിക, സിവിലിയൻ സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജനം വർധിപ്പിക്കലും ലക്ഷ്യമാണ്.മറ്റു നിരവധി മന്ത്രാലയങ്ങളും സ്ഥാപനങ്ങളും അഭ്യാസത്തിന്റെ ഭാഗമായതായും കുവൈത്ത് ആർമി വ്യക്തമാക്കി. രാജ്യത്ത് താലനില ഉയർന്നതോടെ തീപിടിത്ത കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയാണ് കുവൈത്ത് ആർമിയും ഫയർ ഫോഴ്സും സംയുക്ത ഫീൽഡ് അഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.