നീതിന്യായ മന്ത്രി നാസർ അൽ സുമൈത്തും തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസും കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും തുർക്കിയയും
കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത് കുവൈത്തും തുർക്കിയയും.
ഇതിന്റെ ഭാഗമായി കുവൈത്ത് നീതിന്യായ മന്ത്രി നാസർ അൽ സുമൈത്തും കുവൈത്തിലെ തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസും കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിവിധ പൊതു വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു.
കുവൈത്തും തുർക്കിയയും തമ്മിലുള്ള ജുഡീഷ്യറി മേഖലയുമായുള്ള സഹകരണത്തിലും ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.