????????? ???? ????? ?????? ?? ???????? ?? ????? ???????????? ??????????? ?????? ???????? ????????? ?????

നിങ്ങളുടെ മുതിർന്ന സഹോദരൻ എന്ന നിലയിൽ അഭിമാനം -അമീർ

കുവൈത്ത്​ സിറ്റി: കൊറോണ വൈറസ്​ പശ്ചാത്തലത്തിൽ രാജ്യം വലിയ വെല്ലുവിളി നേരിടു​േമ്പാൾ ഒരുമയോടെ നിൽക്കുകയും കഠിന പ്രയത്​നം നടത്തുകയും ചെയ്യുന്നവരെ ഒാർത്ത്​ അഭിമാനമുണ്ടെന്ന്​ കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ പറഞ്ഞു. ദാർ സൽവയിൽ പ്രത്യേക മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച്​ സംസാരിക്കുയായിരുന്നു അദ്ദേഹം.

നിങ്ങളുടെ മുതിർന്ന സഹോദരൻ എന്ന നിലയിൽ അഭിമാനമുണ്ട്​. ​കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ കുവൈത്ത്​ മറ്റു രാജ്യങ്ങളേക്കാൾ മുന്നിലാണ്​. ഇൗ സമയത്ത്​ നിങ്ങൾ കാണിക്കുന്ന ഒരുമക്കും സമർപ്പണത്തിനും നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ടല്ലാതെ എനിക്ക്​ സംസാരം തുടങ്ങാനാവില്ല. പാർലമ​െൻറും സർക്കാറും തമ്മിൽ ​െഎക്യത്തോടെ നിലകൊള്ളുന്നതിൽ സന്തോഷമുണ്ട്​.

പ്രതിസന്ധി തീരുംവരെയും അങ്ങനെ തുടരും എന്ന്​ പ്രതീക്ഷയുണ്ട്​. പാർ​ലമ​െൻറിനും സർക്കാറിനും ഇടയിൽ പാലമായി നിലകൊള്ളുന്ന പാർലമ​െൻറ്​ സ്​പീക്കർ മർസൂഖ്​ അൽ ഗാനിമിനും പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിനും അഭിനന്ദനം അറിയിക്കുന്നു. ശൈഖ്​ ബാസിൽ അസ്സബാഹിന്​ കീഴിൽ ഉജ്ജ്വലമായ പ്രവർത്തനമാണ്​ ആരോഗ്യ മന്ത്രാലയത്തിന്​ കീഴിൽ നടക്കുന്നത്​.

ഒരു വിമർശനമോ എതിരഭിപ്രായമോ എവിടെ നിന്നും ഇല്ല എന്നതിൽ അദ്ദേഹത്തിന്​ അഭിമാനിക്കാമെന്നും അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ പറഞ്ഞു. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളും നിലവിലെ സാഹചര്യങ്ങളും യോഗം വിലയിരുത്തി.


Tags:    
News Summary - Kuwait Ameer-Kuwait News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.