കുവൈത്ത് സിറ്റി: ഖത്തർ ദേശീയ മ്യൂസിയം ഉദ്ഘാടനത്തിന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അ ഹ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം. ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ കത്ത് കുവൈത്തിലെ ഖത്തർ അംബാസഡർ ബന്ദർ മുഹമ്മദ് അൽ അതിയ്യ ബയാൻ പാലസിലെത്തി അമീറിനെ ഏൽപിച്ചു. മാർച്ചിലാണ് മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നത്. ദോഹയിൽ 52,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് 434 ദശലക്ഷം ഡോളർ ചെലവിൽ മ്യൂസിയം നിർമിക്കുന്നത്. 2016ൽ തുറക്കേണ്ട മ്യൂസിയം പല കാരണങ്ങളാൽ വൈകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.