തളിപ്പറമ്പ് സ്വദേശി അയ്യൂബിെൻറ കുടുംബത്തിന് തളിപ്പറമ്പ് കൂട്ടായ്മയും മന്ദൂപ് ഗ്രൂപ്പും ചേർന്ന് നിർമിച്ചു നൽകുന്ന കടയിലേക്ക് മൻദൂബ് ഗ്രൂപ്പിെൻറ വിഹിതം കൈമാറുന്നു
കുവൈത്ത് സിറ്റി: പി.ആർ.ഒ ജോലിയിലിരിക്കെ കുവൈത്തിൽ മരണപ്പെട്ട തളിപ്പറമ്പ് സ്വദേശി അയ്യൂബിെൻറ കുടുബത്തിന് തളിപ്പറമ്പ് കൂട്ടായ്മയും മന്ദൂപ് ഗ്രൂപ്പും ചേർന്ന് തളിപ്പറമ്പ് ടൗണിൽ 16 ലക്ഷം രൂപ ചെലവിൽ വാങ്ങി നൽകുന്ന കടക്ക് കുവൈത്ത് മൻദൂബ് ഗ്രൂപ്പിെൻറ വകയായുള്ള എട്ടുലക്ഷം രൂപ കൈമാറി. തളിപ്പറമ്പ് കൂട്ടായ്മ പ്രതിനിധി നാസർ തളിപ്പറമ്പിനും അയ്യൂബിെൻറ ഭാര്യാ സഹോദരൻ ഹാഷിമിനും ഗ്രൂപ് ചെയർമാൻ ഹൈദരലി സഖാഫി വളപുരവും കൺവീനർ ശിഹാബുദ്ദീൻ കോടൂരും ചേർന്ന് കൈമാറി.
പരിപാടിയിൽ അഡ്മിൻമാരായ അബ്ദുറഹ്മാൻ മുളയങ്കാവ്, ഷംസു തിരുവല്ല, ആബിദ് ചക്കുംകടവ്, ഇസ്മായിൽ കുറ്റ്യാടി എന്നിവരും ട്രസ്റ്റ് അംഗങ്ങളായ അനസ് സഈദ് കോരൻപീടിക, അബ്ദുൽ റഷീദ് ചാത്തന്നൂർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.