കുവൈത്ത് സിറ്റി: അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് വ്യാഴാഴ്ച കുവൈത്ത് എയർവേസ് രണ്ടു സർവിസുകൾ റദ്ദാക്കി. വൈകീട്ട് കുവൈത്തിൽനിന്ന് ദുബൈയിലേക്കുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്.
രണ്ട് വിമാനങ്ങളുടെയും ഷെഡ്യൂൾ പുനഃക്രമീകരിച്ച് യാത്രക്കാർക്ക് മറ്റു സൗകര്യങ്ങൾ ഒരുക്കി. യാത്രക്കാർ അടിയന്തര സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നും 0096524345555 - 009651802050 എന്ന ഫോൺ നമ്പറുകളിലോ എക്സ്റ്റൻഷൻ നമ്പർ 171 എന്ന നമ്പറിലോ ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടണമെന്നും കുവൈത്ത് എയർവേസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.