കുവൈത്ത്​ സിറ്റി: കുവൈത്തിൽ 90,000 സിവിൽ ​െഎ.ഡി കാർഡുകൾ വിതരണത്തിന്​ തയാറായതായി പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. പ്രതിദിനം 2000 കാർഡുകൾ എന്ന തോതിൽ വിതരണം ചെയ്യും. സിവിൽ ​െഎ.ഡിയുമായി ബന്ധപ്പെട്ട 500 ഇടപാടുകളും ഒരു ദിവസം അനുവദിക്കും. കോവിഡ്​ കാലമായതിനാൽ നിയന്ത്രിതമായി മാത്രമേ സന്ദർശകരെ അനുവദിക്കുന്നുള്ളൂ. 

പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഒാഫിസ്​ ഞായറാഴ്​ച മുതൽ തുറന്ന്​ പ്രവർത്തിക്കും. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്നു വരെ ഇടപാടുകൾ നടത്താം. എന്നാൽ, സിവിൽ ​െഎ.ഡി വിതരണം വൈകീട്ട്​ അഞ്ചു വരെ ഉണ്ടാവും. 

അതോറിറ്റിയുടെ വെബ്​സൈറ്റ്​ ​വഴി അപ്പോയിൻറ്​മ​െൻറ്​ എടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ല. ശനിയാഴ്​ച മുതൽ അപ്പോയിൻറ്​മ​െൻറ്​ എടുക്കാം.

Tags:    
News Summary - kuwait 90000 civil id ready for disbursement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.