കുവൈത്ത് സിറ്റി: കുവൈത്തിൽ 24 മണിക്കൂറിനിടെ 248 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പിൻവാങ്ങിയെന്ന് കരുതുന്ന വൈറസ് വീണ്ടും തിരിച്ചുവരുന്നതിനാൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 2028 ആണ്. 21 പേരാണ് കോവിഡ് വാർഡുകളിൽ ചികിത്സയിലുള്ളത്. ആർക്കും ഗുരുതരാവസ്ഥയില്ല. രാജ്യത്തെ ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ എത്രയും വേഗം മുന്നോട്ടുവരണമെന്ന് അധികൃതർ അഭ്യർഥിച്ചു. ചൈന ഉൾപ്പെടെ രാജ്യങ്ങളിൽ കോവിഡ് വീണ്ടും തിരിച്ചുവരികയും ലോക് ഡൗൺ ഉൾപ്പെടെ നടപടികളിലേക്ക് കടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ചെറിയ തോതിലെങ്കിലും കുവൈത്തിൽ കേസുകൾ വർധിക്കുന്നത് ജാഗ്രത ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.