കുവൈത്ത് സിറ്റി: അടുത്ത് പാർലമെൻറ് സമ്മേളനം ചേരുന്നതിെൻറ മുമ്പ് നാലു മന്ത്രിമാർക്കെതിരെ കുറ്റവിചാരണ പ്രമേയം സമർപ്പിക്കുമെന്ന് ശുഐബ് അൽ മൂവൈസരി എം.പി വ്യക്തമാക്കി.
കുറ്റവിചാരണക്ക് വിധേയരാക്കേണ്ട രണ്ടു മന്ത്രിമാരുടെ പേർ മാത്രമാണ് ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും രണ്ടുപേരുടേത് തക്കസമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിലെ കെടുകാര്യസ്ഥതകൾ ചൂണ്ടിക്കാട്ടി സാമൂഹിക–തൊഴിൽകാര്യമന്ത്രി ഹിന്ദ് അസ്സബീഹ്, പെേട്രാളിയം മന്ത്രി ഇസ്സാം അൽ മർസൂഖ് എന്നിവർക്കെതിരെ കുറ്റവിചാരണ സമർപ്പിക്കുന്ന കാര്യം തീരുമാനിച്ചതാണെന്നും എം.പി. വ്യക്തമാക്കി.
ആഭ്യന്തര–വൈദേശിക രംഗത്തെ പുതിയ സംഭവികാസങ്ങൾ ഉണ്ടാക്കിയ പ്രതിസന്ധികൾ മറികടക്കാൻ പാർലമെൻറിനാകുമെന്നാണ് പ്രതീക്ഷയെന്നും മൂവൈസരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.