കുട പ്രതിനിധികൾ അംബാസഡർ ഡോ. ആദർശ് സ്വൈകക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി സംഘടന കൂട്ടായ്മയായ ‘കുട’ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈകയുമായി കൂടിക്കാഴ്ച നടത്തി. ജില്ല അസോസിയേഷനുകളുടെ ആശങ്കകൾ ഭാരവാഹികൾ അംബാസഡറുമായി പങ്കുവെച്ചു.
മരണപ്പെടുന്ന വ്യക്തികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ചെലവുകളിൽ എംബസി കാര്യമായി ഇടപെടണമെന്നും ബി.എൽ.എസിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിച്ചു.
‘കുട’യുമായി എംബസിയുടെ ബന്ധം ഊർജിതപ്പെടുത്താമെന്ന് അംബാസഡർ അറിയിച്ചു. ഇന്ത്യൻ ജനതയുടെ ആഘോഷങ്ങൾ നടത്തുന്നതിനുള്ള അനുവാദം ലഭിക്കുന്നതിനുവേണ്ടി കാര്യമായ ഇടപെടലുകൾ നടത്താമെന്നും എംബസി അധികൃതർ അറിയിച്ചു. കുട ജനറൽ കൺവീനർ അലക്സ് പുത്തൂർ, കൺവീനർ ഹമീദ് മധൂർ, പ്രേംരാജ്, കുര്യൻ തോമസ്, ഡോജി മാത്യു, ജിയാഷ് അബ്ദുൽ കരീം, മെനിഷ് വാസ്, സാബു ജോസ്, രാധാകൃഷ്ണൻ, ജോബിൻ ജോസഫ്, ബഷീർ ബാത്ത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.