കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) മോശ വത്സലം ശാസ്ത്രിയാർ രചിച്ച ഗാനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം വെള്ളിയാഴ്ച. വൈകീട്ട് ആറു മുതൽ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിലാണ് പരിപാടി.
പഴമയുടെ തനിമ നഷ്ടപ്പെടുത്താതെ ഇന്നിന്റ തലമുറ ഏറ്റെടുത്ത ഗാനങ്ങൾക്ക് വരികളും താളവും ഈണവും പകർന്നിട്ടുള്ള വ്യക്തിയാണ് മോശ വത്സലം ശാസ്ത്രിയാരെന്ന് സംഘാടകർ പറഞ്ഞു. കെ.ടി.എം.സി.സി, കെ.സി.സി, മെൻസ് വോയിസ് ആൻഡ് കോറൽ സൊസൈറ്റി, യൂത്ത് കോറസ്, വോയിസ് ഓഫ് ജോയ്, ഐ.പി.സി തുടങ്ങിയ ഗായക സംഘത്തോടൊപ്പം കുവൈത്തിലെ ഗായകരും പങ്കെടുക്കും. ഗാനസന്ധ്യക്കായി സജു വാഴയിൽ തോമസ്, റോയി കെ.യോഹന്നാൻ, വർഗീസ് മാത്യു, അജോഷ് മാത്യു, ഷിബു വി.സാം, ടിജോ സി.സണ്ണി, തോമസ് ഫിലിപ്പ്, റെജു ദാനിയേൽ വെട്ടിയാർ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.