കൂട്ടായ്മയിൽ പങ്കെടുത്ത കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് അംഗങ്ങൾ
കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് പിക്നിക്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ പിക്നിക് റിഗ്ഗായ് പാർക്കിൽ നടന്നു. മുൻ രക്ഷാധികാരിയും കേന്ദ്ര നിർവാഹക സമിതി അംഗവുമായ ഷരീഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പിക്നിക് കൺവീനറും അസോസിയേഷൻ സ്പോർട്സ് സെക്രട്ടറിയുമായ ജവേദ് ബിൻ ഹമീദ് സ്വാഗതം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫൈസൽ, മഹിള വേദി പ്രസിഡന്റ് അനീജ ഷൈജിത്ത് എന്നിവർ സംസാരിച്ചു. മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ്, ട്രഷറർ അഞ്ജന രജീഷ് എന്നിവർ സന്നിഹിതരായി. ട്രഷറർ വിനീഷ് പി.വി നന്ദി പറഞ്ഞു.
ഏരിയതല മത്സര വിജയികൾക്കുള്ള രഞ്ജിത് പിലാക്കാട്ട് മെമ്മോറിയൽ എവർ റോളിങ് ട്രോഫി അബ്ബാസിയ ഏരിയയും രണ്ടാം സ്ഥാനക്കാർക്കുള്ള മൊയ്‌തീൻ കോയ മെമ്മോറിയൽ എവർ റോളിങ് ട്രോഫി ജഹ്‌റ ഏരിയയും കരസ്ഥമാക്കി. വടംവലിയടക്കം വിവിധ മത്സരങ്ങൾ നടന്നു.
പരിപാടികൾ വൈസ് പ്രസിഡന്റ് കെ. ഷൈജിത്ത് നിയന്ത്രിച്ചു.അനിൽകുമാർ മൂടാടി, ശ്രീനിഷ്, ഹനീഫ്. സി, പ്രമോദ്, പ്രശാന്ത് കൊയിലാണ്ടി, അസ്‌ലം, സബീഷ്, ലാലു, ബിജു താരോൽ, പ്രബീഷ്, പ്രിയേഷ്, ജയേഷ്, ബിനു, റഷീദ്, ഷംസുദ്ദീൻ, ശിവകുമാർ, അജിത് കുമാർ, ശിവദാസ് പിലാക്കാട്ട്, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.