എം.എ. ഷെരീഫ്, മുഹമ്മദ് സയൂഫ്, അനീഷ് ചന്ദ്ര,
ഉമൈമ ജലീൽ, ഹാജിഷ അഫ്സൽ, സിനിയ
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ ഫർവാനിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫർവാനിയ നൗഷാദ് ഷെഫ് റസ്റ്റാറന്റിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ മെംബേഴ്സ് ബെനിഫിറ്റ് സെക്രട്ടറി ടി.വി. അസ് ലം അധ്യക്ഷത വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് പി.വി. നജീബ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, ഷാഹുൽ ബേപ്പൂർ, ഹസീന അഷ്റഫ്, ടി.എസ്. രേഖ, നിഹാസ് നെല്ലിയോട്ട് എന്നിവർ സംസാരിച്ചു. സിറാജ് ഇരഞ്ഞിക്കൽ, രാഗേഷ് പറമ്പത്ത്, താഹ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാഫി കൊല്ലം സ്വാഗതവും അനീഷ് ചന്ദ്ര നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എം.എ. ഷെരീഫ് (പ്രസി), കെ. സിദ്ദാർഥൻ (വൈ. പ്രസി), എം.ടി. മുഹമ്മദ് സയൂഫ് (സെക്ര), നയിം അലി (ജോ.സെക്ര), അനീഷ് ചന്ദ്ര (ട്രഷ), ഹനീഫ് സി, ബിജു തിക്കോടി, പി.വി. നജീബ്, ഷാഫി കൊല്ലം, ഷാഹുൽ ബേപ്പൂർ, ടി.വി. അസ് ലം, സണ്ണി ജോൺ, മൻസൂർ മുണ്ടോത്ത്, ആർ.കെ. റാഫി (കേന്ദ്ര നിര്‍വാഹക സമിതി).
മഹിളാവേദി: ഉമൈമ ജലീൽ (പ്രസി), ഹാജിഷ അഫ്സൽ (സെക്ര), സിനിയ (ട്രഷ), ടി.എസ്. രേഖ, ഹസീന അഷ്റഫ്, സഫൈജ നിഹാസ്, താജിബ (കേന്ദ്ര നിര്‍വാഹക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.