കൊയിലാണ്ടി സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ കൊയിലാണ്ടി സ്വദേശി കുവൈത്തിൽ നിര്യാതനായി. സെയ്ദ് ഹൈദ്രോസ് സഖാഫ് (59) ആണ്​ മരിച്ചത്​. കോവിഡ്​ ബാധിച്ച്​ മിഷ്​രിഫ്​ ഫീൽഡ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എയ്​സ്​ ഹാർഡ്​വെയർ ജീവനക്കാരനായിരുന്നു. നാല് പതിറ്റാണ്ടോളം കാലം കുവൈത്ത്​ പ്രവാസിയായിരുന്നു.

പിതാവ്: സെയ്ദ് അബ്​ദുൽ ഖാദർ സഖാഫ്. മാതാവ്: ഷെരീഫ അയിഷാ ബീവി.ഭാര്യ മുബീനയും മകൾ ഹിനയും കുവൈത്തിലുണ്ട്​. സെയ്ദ് അജീബ് സഖാഫ്, ഹിബ, ഹന്ന എന്നിവരും മക്കളാണ്. മരുമക്കൾ: സെയ്ദ് മർസൂഖ് ബർഗയ്‌ബ, ഷഫീഖ്, ഹയ. സഹോദരങ്ങൾ: അബ്​ദുല്ല, ജഅഫർ, അഹ്‌മദ്‌, ഇസ്‌ഹാഖ്. മയ്യിത്ത് കോവിഡ് മാനദണ്ഡ പ്രകാരം കുവൈത്തിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.