Posted On
date_range Updated On
date_range വ്യാജവാർത്ത: സ്വദേശിക്ക് 21 ദിവസം തടവ്
കുവൈത്ത് സിറ്റി: ട്വിറ്ററിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ച സ്വദേശിക്ക് 21 ദിവസം സെൻട്രൽ ജയിലിൽ തടവുശിക്ഷ ലഭിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടാണ് തെറ്റായ വിവരം ട്വീറ്റ് ചെയ്തത്. വിദേശരാജ്യത്തുനിന്ന് വന്ന നിരവധി പേർ വൈറസ് ബാധിതരായി ജാബിർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നാണ് ഇയാൾ ട്വീറ്റ് ചെയ്തത്. ആരോഗ്യ മന്ത്രാലയം പറയുന്ന കണക്കിനപ്പുറം വൈറസ് ബാധിതർ രാജ്യത്തുണ്ടെന്നായിരുന്നു ഇയാളുടെ വാദം. ഇത് അധികൃതർ നിഷേധിച്ചു. വ്യാജം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പ്രോസിക്യൂഷൻ ഇത് നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.