കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുവൈത്ത് വാണിജ്യ മന്ത്രാലയം 36 ലക്ഷം ദീനാർ ചെലവഴിച്ചു. അബ്ദുല്ല അൽ മുദഫ് എം.പിയുടെ പാർലമെൻററി ചോദ്യത്തിന് മറുപടിയായി വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ അറിയിച്ചതാണിത്. 35 ലക്ഷം ദീനാർ ഫേസ് മാസ്ക്കിെൻറ സബ്സിഡിക്കു വേണ്ടിയാണ് ചെലവഴിച്ചത്. 30,000 ദീനാർ കർഫ്യൂ സമയത്ത് സേവനം ചെയ്ത ജോലിക്കാർക്ക് ഭക്ഷണക്കിറ്റുകൾക്കായി ചെലവഴിച്ചു. 22,500 ദീനാർ 189 വയർലെസ് ഡിവൈസ് വാങ്ങാനായി ചെലവിട്ടു. കർഫ്യൂ സമയത്ത് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരുന്നു. അമിതവില ഇൗടാക്കുന്നതും പൂഴ്ത്തിവെപ്പും തടയാൻ ഫീൽഡ് പരിശോധനയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും കൺട്രോൾ റൂമും തമ്മിൽ ആശയവിനിമയത്തിനാണ് വയർലെസ് ഡിവൈസ് വാങ്ങിയത്. ഇത് ഫലപ്രദമായിരുന്നു. കഴിഞ്ഞ വർഷത്തെ കർഫ്യൂ, ലോക്ഡൗൺ സമയത്ത് വിവിധ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും മികച്ച പ്രവർത്തനമാണ് നടത്തിയത്.
കർഫ്യൂവിൽ ആളുകൾക്ക് ജോലിയും വരുമാനവും ഇല്ലാതായ ഘട്ടത്തിൽ സർക്കാർ ഏജൻസികളും സന്നദ്ധ സംഘടനകളും നടത്തിയ സഹായവിതരണമാണ് രാജ്യത്തെ പട്ടിണി മരണങ്ങളിൽനിന്ന് രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.