കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​കം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‌​ണ​ൻ

എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വ​ർ​ണാ​ഭ​മാ​യി ‘കോ​ട്ട​യം ഫെ​സ്റ്റ്- 2023’

കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​കം ‘കോ​ട്ട​യം ഫെ​സ്റ്റ്- 2023’ അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. പ്ര​സി​ഡ​ന്റ് അ​നൂ​പ് സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ഘോ​ഷം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‌​ണ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജെ​യിം​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. മെ​ഡ്‌​സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ലി, ര​ക്ഷാ​ധി​കാ​രി ജി​യോ തോ​മ​സ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​എ​സ്. ബ​ത്ത​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഡോ​ജി മാ​ത്യു, വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ സി​നി നി​ജി​ൻ, ബാ​ല​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ന​ക്ഷ​ത്ര ബി​നു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യു വ​ർ​ഗീ​സ്, ബി​സി​ന​സ് ഹെ​ഡ് രാം​ദാ​സ് നാ​യ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. കോ​വി​ഡ് കാ​ല​ത്ത് നി​സ്വാ​ർ​ഥ സേ​വ​ന​മ​നു​ഷ്ഠി​ച്ച കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സു​വ​നീ​ർ ക​ൺ​വീ​ന​ർ ജി​ത്തു തോ​മ​സ് ആ​ദ്യ കോ​പ്പി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ട്ര​ഷ​റ​ർ സു​മേ​ഷ് ടി. ​സു​രേ​ഷ് ന​ന്ദി പ​റ​ഞ്ഞു.

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ദി​വ്യ എ​സ്. മേ​നോ​ൻ, അ​രു​ൺ ഗോ​പ​ൻ, കീ ​ബോ​ർ​ഡി​സ്റ്റ് ഗൗ​തം വി​ൻ​സെ​ന്റ്, വ​യ​ലി​നി​സ്റ്റ് ഷി​മോ​ൺ ജാ​സ്മി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ്യൂ​സി​ക് ലൈ​വ് ഷോ, ​സം​ക്രാ​ന്തി ന​സീ​ർ അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി​ഷോ, ഡി.​കെ ഡാ​ൻ​സ്, നൂ​രു​പ​ധ്വ​നി ഡാ​ൻ​സ് സ്കൂ​ൾ എ​ന്നി​വ​രു​ടെ നൃ​ത്താ​വി​ഷ്കാ​രം, മെ​ഡ്‌​സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ് എ​ന്നി​വ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. സി​ന്ധു സു​രേ​ന്ദ്ര​ൻ അ​വ​താ​ര​ക​യാ​യി.

അ​രു​ൺ ര​വി, ര​തീ​ഷ് കു​മ്പ​ള​ത്ത്, സു​ബി​ൻ ജോ​ർ​ജ്, നി​ജി​ൻ ബേ​ബി, കെ.​വി.​വി​ജോ, കെ.​ജെ.​ജോ​സ​ഫ്, ഭൂ​പേ​ഷ് തു​ള​സീ​ധ​ര​ൻ, പ്രി​യ ജാ​ഗ്ര​ത്, ജി​ജോ കു​ര്യ​ൻ, പ്ര​സാ​ദ് നാ​യ​ർ, ജി​ത്തു തോ​മ​സ്, ബീ​ന വ​ർ​ഗീ​സ്, സി​റി​ൽ ജോ​സ​ഫ്, അ​നി​ൽ കു​റ​വി​ല​ങ്ങാ​ട്, പ്ര​ജി​ത്ത് പ്ര​സാ​ദ്, റോ​ബി​ൻ ലൂ​യി​സ്, ജോ​ജോ ജോ​ർ​ജ്, ഷൈ​ജു എ​ബ്ര​ഹാം, ഷൈ​ൻ ജോ​ർ​ജ്, പ്ര​ദീ​പ് കു​മാ​ർ, ആ​യി​ഷ ഗോ​പി​നാ​ഥ്, ര​ജി​ത വി​നോ​ദ്, ശ്രീ​കാ​ന്ത് സോ​മ​ൻ, സി​ജോ കു​ര്യ​ൻ, സി​ബി പീ​റ്റ​ർ, അ​ക്ഷ​യ് രാ​ജ്, ദീ​പു ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബി​നി​ൽ എ​ബ്ര​ഹാം, ബി​ജു കെ. ​ജോ​ൺ, ബി​ജു കാ​ലാ​യി​ൽ, വി​പി​ൻ നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Kottayam Fest- 2023'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.