കോ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെടു​ത്തവർ

കോ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ പി​ക്നി​ക്കും കു​ടും​ബ​സം​ഗ​മ​വും

കു​വൈ​ത്ത് സി​റ്റി: കു​ട​ശ്ശ​നാ​ട് നി​വാ​സി​ക​ളു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ കു​ട​ശ്ശ​നാ​ട് ഓ​വ​ർ​സി​സ് സൗ​ഹൃ​ദ സം​ഘം (കോ​സ്) കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​ക്നി​ക്കും കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ബ്ദി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ജോ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സാ​ജു സ്റ്റീ​ഫ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സി​നു മാ​ത്യു, രാ​ജു തോ​മ​സ്, കൃ​ഷ്ണ​ദാ​സ്, ജി​ജി ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വി​വി​ധ ക​ലാ-​വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ൾ​ക്കും സോ​ജി വ​ർ​ഗീ​സ്, ദീ​പ് ജോ​ൺ, ജി​നു മോ​ൻ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​നം ര​ക്ഷാ​ധി​കാ​രി സാ​മു​വ​ൽ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ര​ത് ച​ന്ദ്ര​ൻ, അ​നൂ​പ് ചെ​റു​കു​ള​ത്തൂ​ർ, ജി​ജി ജേ​ക്ക​ബ്, ജോ​മോ​ൻ ടി. ​ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Kos Kuwait Chapter Picnic and Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.