ഗർഭിണിയായിരുന്ന കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി

കുവൈത്ത്​ സിറ്റി: ഏഴുമാസം ഗർഭിണിയായിരുന്ന കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കൊല്ലം അഞ്ചൽ മഞ്ചാടിയിൽ വീട്ടിൽ സന്തോഷ്​കുമാറി​െൻറ ഭാര്യ സിനി (43) ആണ്​ മരിച്ചത്​. ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഏതാനും ദിവസമായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്​ സന്തോഷ്​കുമാർ അൽഗാനിം ഒാ​േട്ടാമോട്ടീവ്​ കമ്പനി ജീവനക്കാരനാണ്​. മകൻ: അനന്തറാം (ഇൻറഗ്രേറ്റഡ്​ ഇന്ത്യൻ സ്​കൂൾ). സുലൈബീകാത്ത്​ ശ്​മശാനത്തിൽ സംസ്​കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.