അബ്ബാസിയ: കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് ദശവര്‍ഷാഘോഷം സുരേഷ്ഗോപി എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്.എ. ലബ്ബ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. സ്മരണിക കണ്‍വീനര്‍ പ്രമീള്‍ പ്രഭാകരനില്‍നിന്ന് ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി യു.എസ്. സിബി ഏറ്റുവാങ്ങി എൻ.എസ്.എച്ച് ഫിനാന്‍സ് മാനേജര്‍ മനോജ് കുമാറിന് നല്കി പ്രകാശനം ചെയ്തു. ഇന്ത്യന്‍ പ്രസിഡൻറിെൻറ മികച്ച അധ്യപികക്കുള്ള അവാര്‍ഡ് നേടിയ ഇന്ത്യന്‍ സെൻറര്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ. ശാന്ത മറിയ ജെയിംസ്, ഈ വര്‍ഷത്തെ പ്രസിഡൻറിെൻറ അവാര്‍ഡ് നേടിയ ഇന്ത്യന്‍ കമ്മ്യുണിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. ബിനുമോന്, യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സുസന്‍ റോയ്, ഇന്ത്യ ഇൻറര്‍നാഷനല്‍ സ്കൂള്‍ ഡയറക്ടറും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മലയില്‍ മൂസക്കോയ, പ്രമുഖ വ്യവസായി ആര്.സി. സുരേഷ് എന്നിവരെ വേദിയില്‍ ആദരിച്ചു.
യുവ തൊഴില്‍ സംരംഭകൻ വരുണ്‍ ചന്ദ്രന് രക്ഷാധികാരികളായ ജോയ് ജോണ്‍ തുരുത്തിക്കര, ജെയിംസ് പൂയപ്പള്ളി, അഡ്വ. തോമസ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ സലിംരാജ് സ്വാഗതവും ജോയൻറ് ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. വേലുത്തമ്പി ദളവയെക്കുറിച്ചുള്ള ഡോക്യുമെൻററിയുടെ പ്രഥമ പ്രദര്‍ശനവും നടന്നു. പൊലിക നാടന്‍ പാട്ടുകൂട്ടം അവതരിപ്പിച്ച തുടിതാളവുമുണ്ടായി. കൈലാസ് നൃത്ത കലാലയത്തിലെ സൈലേഷ് ടീം അവതരിപ്പിച്ച നൃത്തങ്ങളും പ്രസിദ്ധ സംഗീത സംവിധായകന് എസ്. ജയനും പിന്നണിഗായിക സിന്ധു രമേഷ് എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും പരിപാടികള്‍ക്ക് മിഴിവേകി. വിവിധ ഇന്ത്യന്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് ‘മോട്ടിവേഷൻ ടോക്’ നടത്തി. പരിപാടികള്‍ക്ക് ജേക്കബ് തോമസ്, ജോര്‍ജ് വൈരമെണ്, ബിജു ജോര്‍ജ്, അലക്സാണ്ടര്‍ വൈദ്യന്, സതീഷ് ജി. നായര്‍, അന്‍സാര്‍ കുളത്തുപ്പുഴ, വർഗീസ് വൈദ്യന്, ലാജി ജേക്കബ്, അലക്സ് കുട്ടി, ഷഹിദ് ലബ്ബ, റെജി മത്തായി, അനൂപ് ലാല്‍, ടിജോ തോമസ്, നിയാസ്, ശ്രീജിത്ത്, മനേഷ് നായര്‍, വിജയന്, എക്സിക്യൂട്ടിവ് അംഗങ്ങൾ, യൂനിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.