കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ ബ്രോഷർ പ്രകാശനം ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ അസീം സേട്ട് സുലൈമാൻ, അൽനാഹിൽ ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത്ത് വി നായർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ 13ാം വാർഷിക ആഘോഷം ഒക്ടോബർ പത്തിന്ഇ ന്ത്യൻ സെന്റർ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. ‘കോലത്തുനാട് മഹോത്സവം- 2K25’ എന്ന പേരിലുള്ള പരിപാടിയുടെ ബ്രോഷർ പ്രകാശനം ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ അസീം സേട്ട് സുലൈമാൻ, അൽനാഹിൽ ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത്ത് വി നായർ എന്നിവർ ചേർന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ കരീമിന് നൽകി നിർവഹിച്ചു.
പ്രസിഡന്റ് വിനയൻ അഴീക്കോട് അധ്യക്ഷതവഹിച്ചു. രക്ഷാധികാരി മധു മാഹി, ഉപദേശക സമിതി അംഗങ്ങളായ അജിത് പൊയിലൂർ, ജോയന്റ് സെക്രട്ടറി ഇസ്മായിൽ, ഉദയകുമാർ, വനിതാ വൈസ് ചെയർപേഴ്സൻ കവിത എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് സ്വാഗതവും വനിത ചെയർപേഴ്സൻ സുശീല കണ്ണൂർ നന്ദിയും പറഞ്ഞു. അംഗങ്ങളായ ദീപു, മുരളി, ഷാജി, ദീപ, ലില്ലികുട്ടി, പ്രേമലത എന്നിവർ പങ്കെടുത്തു. ‘കോലത്തുനാട് മഹോത്സവ’ത്തിൽ വിവിധ കലാപരിപാടികൾ ഗാനസന്ധ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.